മൂവാറ്റുപുഴ: ഇലാഹിയ ഐ.ടി.ഐയിലെ പ്രഥമ ബാച്ചിന്റെ സർട്ടിഫിക്കറ്റുകളുടേയും പുരസ്കാരങ്ങളുടേയും വിതരണോദ്ഘാടനം പായിപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാതൃൂസ് വർക്കി നിർവ്വഹിച്ചു. ട്രസ്റ്റ് ചെയർമാൻ കെ.എം. പരീത് അദ്ധ്യക്ഷത വഹിച്ചു. ഐ.ടി.ഐ മാനേജർ കെ.എം.സാദിക്ക് മുഹമ്മദ് സ്വാഗതം പറഞ്ഞു. ട്രസ്റ്റ് ജനറൽ സെക്രട്ടറി പി.എം.അസീസ്, ട്രഷറർ എം.എം. മുഹമ്മദ് കുഞ്ഞ്, ഐ.ടി.ഐ ചെയർമാൻ സെയ്ത് മുഹമ്മദ്, അബ്ദുൾ സലാം, സി.കെ.സിദ്ധിക്ക്, സി.കെ.മോഹനൻ എന്നിവർ സംസാരിച്ചു. ഐ.ടി.ഐ പ്രിൻസിപ്പാൾ തോമസ് പോൾ നന്ദി പറഞ്ഞു.