കാലടി: ബൈക്ക് യാത്രക്കാരന്റെ രണ്ടരലക്ഷംരൂപ നഷ്ടപ്പെട്ടു. കാഞ്ഞൂർ തട്ടാൻപടി സ്വദേശി പയ്യപ്പിള്ളി വീട്ടിൽ ഷിജു ദേവസിക്കുട്ടിയുടെ പണമാണ് നഷ്ടപ്പെട്ടത്. ഇന്നലെ കാലടി പഞ്ചായത്ത് ബസ് സ്റ്റാൻഡിന് എതിർവശത്തുള്ള പെട്രോൾപമ്പിൽനിന്ന് ഇന്ധനംനിറച്ച് മടങ്ങവേയാണ് പണം നഷ്ടപ്പെട്ടത്. കിട്ടുന്നവർ കാലടി പൊലീസ് സ്റ്റേഷനിൽ അറിയിക്കണമെന്ന് ഷിജു അഭ്യർത്ഥിച്ചു.