
കൊച്ചി: എറണാകുളം - അങ്കമാലി അതിരൂപതാ സാമൂഹ്യ പ്രവർത്തന വിഭാഗമായ സഹൃദയയും മിഡ്ടൗൺ റോട്ടറി ക്ലബും സംയുക്തമായി ഭിന്നശേഷിക്കാരായ 40 പേർക്ക് കൃത്രിമ അവയവങ്ങൾ വിതരണം ചെയ്തു. കൊച്ചി മിഡ്ടൗൺ റോട്ടറി ക്ലബ് പ്രസിഡന്റ് ജനാർദ്ദന പൈയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനം റോട്ടറി ഡിസ്ട്രിക്ട് ഗവർണർ രാജശേഖർ ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു. സഹൃദയ ഡയറക്ടർ ഫാ.ജോസ് കൊളുത്തുവള്ളിൽ മുഖ്യപ്രഭാഷണം നടത്തി. റോട്ടറി ക്ലബ് ഭാരവാഹികളായ ജോർജ് കുട്ടി കരിയാനപ്പിള്ളി, ബാബു ജോസഫ്, വർഗീസ് ജോയി, സുരേഷ് നായർ, ജയരാജ്, മരിയൻ പോൾ തുടങ്ങിയവർ സംസാരിച്ചു.