നെടുമ്പാശരി: കുന്നുകര സർവ്വീസ് സഹകരണ ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് വീണ്ടും വിജയം. ആകെ പോൾ ചെയ്ത 5,439 വോട്ടുകളിൽ ഇടത് സ്ഥാനാർത്ഥികൾ 2,713 മുതൽ 3,074 വോട്ടുകൾ വരെ നേടി. യു.ഡി.എഫ് സ്ഥാനാർത്ഥികൾക്ക് 1,328 മുതൽ 1,841 വോട്ട് വരെ മാത്രമേ നേടാനായുള്ളൂ. എം.എ.അബു, പി.ടി.ജോസ്, പി.ജെ.പോൾ, എസ്. ബിജു, വി.എസ്.വേണു, എം.എസ്. സുധീർ, ടി.എൻ. റിഷാദ്, മിബി ജെനീഷ്, എൻ. ശ്രീദേവി, പി.കെ. ഷക്കീല, കെ.വി.ഹരിദാസ്, എം.ആർ.ഹരിപ്രസാദ് എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്.