കൊച്ചി: പ്രശസ്തകവിയും കേന്ദ്രഅക്കാഡമി സാഹിത്യ പുരസ്കാര ജേതാവുമായ എസ്. രമേശൻനായർ അനുസ്മരണം ശനിയാഴ്ച വൈകിട്ട് ആറിന് ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ നടക്കും. എഴുത്തുകാരി ശ്രീകുമാരി രാമചന്ദ്രൻ, കേരള സംഗീതനാടക അക്കാഡമി മുൻ സെക്രട്ടറി ശ്രീമൂലനഗരം മോഹൻ, ആകാശവാണി മുൻ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ കെ.എ. മുരളീധരൻ, ചങ്ങമ്പുഴ സാംസ്കാരികകേന്ദ്രം പ്രസിഡന്റ് പി. പ്രകാശ് എന്നിവർ പങ്കെടുക്കും. രമേശൻനായരുടെ തിരഞ്ഞെടുത്ത ഗാനങ്ങൾ ഗായിക വന്ദന ആലപിക്കും.