കുറുപ്പംപടി: വേങ്ങൂർ ഗ്രാമപഞ്ചായത്ത് 2022-23 വർഷത്തെ രണ്ടാംഘട്ട പദ്ധതി രൂപീകരണത്തിനായി വിവിധ വർക്കിംഗ് ഗ്രൂപ്പുകളുടെ പൊതുയോഗം ഗ്രാമപഞ്ചായത്ത് എം.എം ഐസക് സ്മാരക ഹാളിൽ നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശിൽപ സുധീഷ് യോഗം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.സി.കൃഷ്ണൻകുട്ടി ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തുതല സ്പെഷ്യൽ ഗ്രാമസഭയും18,19 തീയതികളിലായി വാർഡുതല ഗ്രാമസഭകളും 17,18 തീയതികളിലായി ഊരുകൂട്ടം എന്നിവ ചേർന്ന് വാർഷിക പദ്ധതിക്ക് അന്തിമരൂപം നൽകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. വാർഷിക പദ്ധതി രൂപീകരണം സംബന്ധിച്ച്, പതിനാലാം പഞ്ചവത്സര പദ്ധതി മാർഗ്ഗരേഖകൾ കില റിസോഴ്സ് പേഴ്സൺ ടി. കെ.മോഹനൻ വിശദീകരണം നടത്തി.
അസിസ്റ്റന്റ് സെക്രട്ടറി എൻ.എ.സുരേഷ്, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീജ ഷിജോ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബിജു പീറ്റർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീബ ചാക്കപ്പൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.ആർ നാരായണൻ നായർ, പഞ്ചായത്ത് മെമ്പർമാരായ ബിജു.ടി, ബേസിൽ കല്ലറക്കൽ, ശോഭന വിജയകുമാർ, മരിയ സാജ് മാത്യു, ബൈജു പോൾ, പി.വി പീറ്റർ, ജിനു ബിജു, ശശികല കെ.എസ്, വിനു സാഗർ, വിവിധ നിർവഹണ ഉദ്യോഗസ്ഥർ എന്നിവർ സംസാരിച്ചു.