കുറുപ്പംപടി: കെ.പി.സി.സി ഓഫീസ് ആക്രമിച്ചതിലും സംസ്ഥാന വ്യാപകമായി കോൺഗ്രസ് പ്രവൃത്തകർക്കെതിരെയുള്ള പൊലീസിന്റെ ആക്രമണത്തിലും പ്രതിഷേധിച്ച് മുടക്കുഴ ചുണ്ടക്കുഴിയിൽ യൂത്ത് കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല നടത്തി. പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്സ് ബ്ലോക്ക് ജനറൽ സെകട്ടറി എൽദോ.സി.പോൾ അദ്ധ്യക്ഷത വഹിച്ചു. ജോബി മാത്യു, ജോഷി തോമസ്, റോഷ്നി എൽദോ, പോൾ .കെ.പോൾ, എൽദോ പള്ളിപാടൻ, ലതീഷ്, സിജോ, മത്തായി.കെ.വി, പി.എം.ജോയി എന്നിവർ സംസാരിച്ചു.