അങ്കമാലി: മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തിൽ ആക്രമിക്കാൻ ശ്രമിച്ചതിൽ പ്രതിഷേധിച്ച് സി.പി.എം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ അങ്കമാലിയിൽ പ്രകടനവും യോഗവും സംഘടിപ്പിച്ചു. ഏരിയാ സെക്രട്ടറി അഡ്വ.കെ.കെ. ഷിബു യോഗം ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി കെ.ഐ. കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ചു. ഏരിയാ കമ്മിറ്റി അംഗങ്ങളായ സച്ചിൻ ഐ. കുര്യാക്കോസ്, ഗ്രേസി ദേവസി എന്നിവർ സംസാരിച്ചു