നെടുമ്പാശേരി: എം.ജി യൂണിവേഴ്‌സിറ്റി ബി.എസ്‌സി ബി.ടി ആൻഡ് എസ്.പി പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് തട്ടാൻപറമ്പിൽ ഷാജിയുടെയും യമുനയുടെയും മകൻ വൈശാഖ് ഷാജിയെ ചെങ്ങമനാട് സഹകരണ ബാങ്ക് ആദരിച്ചു. ബാങ്ക് പ്രസിഡന്റ് പി.ജെ.അനിൽ ഉപഹാരം നൽകി.
വൈശാഖ് ആലുവ യു.സി.കോളേജ് വിദ്യാർത്ഥിയാണ്. എം.കെ.അസീസ്, ടി.കെ. സുധീർ, പി.എസ്. അനിൽകുമാർ, സി.കെ. സലീഷ്, സുനിൽകുമാർ, പി.എ. ഷിയാസ്, എ.എം. നവാസ്, ബാങ്ക് ഭരണസമിതി അംഗങ്ങളായ എൻ. അജിത്കുമാർ, ടി.കെ. മൻസൂർ എന്നിവർ സംസാരിച്ചു.