നെടുമ്പാശേരി: അത്താണി കാരക്കാട്ടുകുന്ന് - പൊയ്ക്കാട്ടുശ്ശേരി റോഡ് ബി.എം.ബി.സി നിലവാരത്തിൽ ടാറിംഗ് നടത്തുന്നതിന് പൊതുമരാമത്ത് വകുപ്പിൽ നിന്ന് മൂന്നുകോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി അൻവർ സാദത്ത് എം.എൽ.എ അറിയിച്ചു.
പദ്ധതിയുടെ ടെൻഡർ നടപടികൾ ഉടൻ പൂർത്തീകരിച്ച് നിർമ്മാണമാരംഭിക്കുമെന്നും എം.എൽ.എ പറഞ്ഞു. കിഫ്ബി ഫണ്ടിൽ നിന്നും തുക അനുവദിച്ച സാഹചര്യത്തിലാണ് ചൊവ്വര - മംഗലപ്പുഴ റോഡ് പുനരുദ്ധാരണത്തിനായി അനുവദിച്ചിരുന്ന മൂന്ന് കോടി രൂപ കാരക്കാട്ടുകുന്ന് റോഡിനായി മാറ്റി ചെലവഴിക്കുന്നത്.