infertility

കൊച്ചി: വന്ധ്യതാചികിത്സാ രംഗത്ത് ജില്ലാ ഹോമിയോ ആശുപത്രിയുടെ 'ജനനി പദ്ധതി' വൻവിജയം. 2019 സെപ്തംബർ 3 മുതൽ ഇതുവരെ ജില്ലയിലെ 46 ദമ്പതികൾ സന്താനഭാഗ്യം നേടി. ഇവരുൾപ്പെടെ 90 യുവതികൾ ഗർഭിണിയായി. ആയിരത്തോളം ദമ്പതികൾ ചികിത്സയുടെ വിവിധ ഘട്ടങ്ങളിലുമാണ്.

വന്ധ്യതാചികിത്സ രംഗത്ത് സ്വകാര്യ മേഖലയിലെ ഭാരിച്ച ചെലവ് സാധാരണക്കാർക്ക് മുന്നിൽ തടസം സൃഷ്ടിക്കുമ്പോഴാണ് എറണാകുളം പുല്ലേപ്പടിയിലെ ജില്ലാ പഞ്ചായത്ത് സർക്കാർ ഹോമിയോ ആശുപത്രിയിൽ സൗജന്യ ചികിത്സ വിജയകരമായി മുന്നേറുന്നത്. നിരവധി തവണ ഐ.വി.എഫ് പോലുള്ള ചെലവേറിയ ചികിത്സ നടത്തി പ്രതീക്ഷ നഷ്ടപ്പെട്ടവർക്കും വിവാഹം കഴിഞ്ഞ് 5 മുതൽ 10 വർഷം വരെ ആയിട്ടും കുട്ടികളില്ലാത്തവർക്കും ജനനി ക്ലിനിക്ക് ആശ്വാസമായിട്ടുണ്ട്.

 കൺസൽട്ടിംഗ്

രാവിലെ 9 മുതൽ

തിങ്കളാഴ്ച മുതൽ ശനിയാഴ്ച വരെ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെയാണ് വന്ധ്യതാ ക്ലിനിക് പ്രവർത്തിക്കുന്നത്. മികച്ച നേട്ടങ്ങൾ കൈവരിച്ച 6 ഡോക്ടർമാരുടെ സേവനവും ലഭ്യമാണ്.

 മുൻകൂട്ടി ബുക്ക് ചെയ്യണം

മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്കാണ് പ്രവേശനം. പത്തു രൂപയാണ് രജിസ്‌ട്രേഷൻ ഫീസ്. ചികിത്സയുമായി ബന്ധപ്പെട്ട നിരവധി ടെസ്റ്റുകൾ ചെയ്യുന്നതിനുള്ള സൗകര്യവും ആശുപത്രിയിലുണ്ട്. ബി.പി.എൽ മഞ്ഞ കാർഡുകാർക്ക് ലാബ് പരിശോധനകൾ പൂർണ്ണമായും സൗജന്യമാണ്. പിങ്ക് കാർഡുകൾക്ക് 50 ശതമാനവും ജനറൽ വിഭാഗത്തിന് 30 ശതമാനവുമാണ് നിരക്ക്. ആഴ്ചയിൽ രണ്ടു ദിവസം സ്‌കാനിംഗ് സംവിധാനവും ക്രമീകരിച്ചിട്ടുണ്ട്.

പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെ വിളിച്ച് മുൻകൂട്ടി ബുക്ക് ചെയ്യാം. നമ്പരുകൾ: 9446270340, 0484 2401016

 വന്ധ്യത ചികിത്സാ മേഖലയിൽ ഹോമിയോപ്പതിയിൽ സാദ്ധ്യതകളേറെയാണ്. കുട്ടികളില്ലാതെ വിഷമിക്കുന്ന സാധാരണക്കാരായ ദമ്പതിമാർക്ക് കുറഞ്ഞ ചെലവിൽ ഫലപ്രദമായ വന്ധ്യതാ ചികിത്സ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഹോമിയോപ്പതി വകുപ്പ് ജനനി പദ്ധതി ആരംഭിച്ചത്. പലയിടങ്ങളിലും ചികിത്സ നടത്തി എത്തുന്നവരുടെ മെഡിക്കൽ റിപ്പോർട്ടുകൾ വിശദമായി പരിശോധിക്കുന്നതിനൊപ്പം മാനസിക പിന്തുണ കൂടിയേകിയാണ് ചികിത്സയ്ക്ക് തുടക്കമിടുന്നത്

സൂപ്രണ്ട്

ജില്ലാ ഹോമിയോ ആശുപത്രി