കോലഞ്ചേരി: പുത്തൻകുരിശ് പഞ്ചായത്തും ബി.പി.സി.എൽ കൊച്ചി റിഫൈനറിയും സംയുക്തമായി വോളിബാൾ കോച്ചിംഗ് ക്യാമ്പ് സംഘടിപ്പിച്ചു. അർജുന അവാർഡ് ജേതാവും മുൻ ഇന്ത്യൻ വോളിബാൾ ടീം കാപ്ടനുമായിരുന്ന ടോം ജോസഫിന്റെ നേതൃത്വത്തിലാണ് പരിശീലനം നടത്തിയത്. പഞ്ചായത്ത് പ്രസിഡന്റ് സോണിയ മുരുകേശൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അശോക കുമാർ അദ്ധ്യക്ഷനായി. ബി.പി.സി.എൽ കൊച്ചി റിഫൈനറി ചീഫ് ജനറൽ മാനേജർ സഞ്ജയ് മെഹ്റി മുഖ്യാതിഥിയായി. ചീഫ് മാനേജർ വിനീത് വർഗീസ് പഞ്ചായത്ത് അംഗങ്ങളായ അജിത ഉണ്ണിക്കൃഷ്ണൻ, ഉഷ വേണുഗോപാൽ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എൽസി പൗലോസ് തുടങ്ങിയവർ സംസാരിച്ചു.