പറവൂർ: പറവൂർ നഗരസഭ 14-ാം പഞ്ചവത്സര പദ്ധതിയുടെ രൂപീകരണവുമായി ബന്ധപ്പെട്ട് വർക്കിംഗ് ഗ്രൂപ്പുകളുടെ യോഗം ചേർന്നു. നഗരസഭ ചെയർമാൻ വി.എ.പ്രഭാവതി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ എം.ജെ.രാജു അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ ബീന ശശിധരൻ, സജി നമ്പിയത്ത്, അനു വട്ടത്തറ, കെ.ജെ. ഷൈൻ, മുൻ ചെയർമാൻ ഡി.രാജ്‌കുമാർ, കൗൺസലർമാരായ അബ്ദുൾ സലാം, ജി.ഗിരീഷ്, ഗീത ബാബു, ഇ.ജി.ശശി, എം.കെ. ബാനർജി സെക്രട്ടറി ടി.എൻ.സിനി, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ എസ്.രാജൻ എന്നിവർ പങ്കെടുത്തു.