പറവൂർ: പറവൂർ നിയോജകമണ്ഡലത്തിലെ ചേന്ദമംഗലം, ഏഴിക്കര, പുത്തൻവേലിക്കര പഞ്ചയത്തുകളിലെ മൂന്ന് റോഡുകളുടെ നവീകരണത്തിന് മുപ്പത് ലക്ഷം രൂപയ്ക്ക് ഭരണാനുമതി ലഭിച്ചു. ചേന്ദമംഗലം പഞ്ചായത്ത് അഞ്ചാം വാർഡിലെ ജയന്തമംഗലം റോഡ് (10 ലക്ഷം), ഏഴിക്കര പഞ്ചായത്ത് ആറാം വാർഡ് ചെറ്റാല്‍ - വട്ടപ്പുറം കാരക്കാട് റോഡ് (10 ലക്ഷം), പുത്തൻവേലിക്കര പഞ്ചായത്ത് ഒമ്പതാം വാർഡിലെ തേലതുരുത്ത്-കുറ്റിക്കാട്ട് പള്ളം റോഡ് (10 ലക്ഷം) എന്നീ റോഡുകളാണ് നവീകരിക്കുന്നത്.