പെരുമ്പാവൂർ: വേങ്ങൂർ പഞ്ചായത്ത് 2022-23 വർഷത്തെ രണ്ടാംഘട്ട പദ്ധതി രൂപീകരണത്തിനായി വിവിധ വർക്കിംഗ് ഗ്രൂപ്പുകളുടെ പൊതുയോഗം ചേർന്നു. പഞ്ചായത്ത് പ്രസിഡന്റ് ശിൽപ്പ സുധീഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.സി. കൃഷ്ണൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തുതല സ്പെഷ്യൽ ഗ്രാമസഭയും 18,19 തിയതികളിലായി വാർഡുതല ഗ്രാമസഭകളും 17,18 തിയതികളിലായി ഊരുകൂട്ടം എന്നിവ ചേർന്ന് വാർഷിക പദ്ധതിക്ക് അന്തിമരൂപം നൽകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. പദ്ധതി മാർഗ്ഗരേഖകൾ ടി.കെ. മോഹനൻ വിശദീകരിച്ചു. എൻ.എ. സുരേഷ്, ശ്രീജ ഷിജോ, ബിജു പീറ്റർ, ഷീബ ചാക്കപ്പൻ, പി.ആർ.നാരായണൻ നായർ, ടി. ബിജു, ബേസിൽ കല്ലറക്കൽ, ശോഭന വിജയകുമാർ, മരിയ സാജ് മാത്യു എന്നിവർ സംസാരിച്ചു.