പെരുമ്പാവൂർ: മുടിക്കൽ സൗഹൃദ വടക്കൻ റോഡ് പത്ത് ലക്ഷം രൂപ ചെലവിൽ നവീകരിച്ച് സഞ്ചാരയോഗ്യമാക്കി. ബെന്നി ബഹനാൻ എം.പി. ഉദ്ഘാടനം നിർവഹിച്ചു. വാഴക്കുളം പഞ്ചായത്ത് പ്രസിഡന്റ് ഗോപാൽ ഡിയോ അദ്ധ്യക്ഷത വഹിച്ചു. ഷെമീർ തുകലിൽ, ഷാജിത നൗഷാദ്, അസീസ് കളപോത്ത്, അഷ്റഫ് ചിരേകാട്ടിൽ, ഫൈസൽ മനയിൽ, ജലാൽ മഞ്ഞപ്പെട്ടി, എൻ.വി.സി. അഹമ്മദ്, എം.എ. മുഹമ്മദ്, ആഷിക് അലി, ഷഫീഖ് കൊല്ലംകുടി തുടങ്ങിയവർ പങ്കെടുത്തു.