പെരുമ്പാവൂർ: തോട്ടുവ മംഗലഭാരതി ആശ്രമം സ്ഥാപകനായ കുമാരസ്വാമിയുടെ ജന്മവാർഷിക ത്തോടനുബന്ധിച്ച് 19ന് സ്‌നേഹസംഗമവും വിജ്ഞാന സദസും നടത്തും. രാവിലെ 9.30 ന് ഹോമം, ഉപനിഷത്ത് പാരായണം എന്നിവക്കുശേഷം സ്വാമിനി ത്യാഗീശ്വരി പ്രവചനം നടത്തും.10.30 ന് സ്‌നേഹസംഗമത്തിൽ സദാനന്ദൻ പുൽപ്പാനി അദ്ധ്യക്ഷത വഹിക്കും. ശ്രീനാരായണ ഗുരുകുലം ട്രസ്റ്റ് സെക്രട്ടറി ഡോ. ആർ അനിലൻ യോഗംഉദ്ഘാടനം ചെയ്യും. സ്വാമിനി കൃഷ്ണമയി രാധാദേവി, സ്വാമിനി ജ്യോതിർമയി ഭാരതി എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തും. കൂടൽ ശോഭൻ മുഖ്യ പ്രഭാഷണം നടത്തും.തുടർന്ന് ഇന്ദ്രസേനൻ ചാലക്കുടി, ഗുരുധർമ്മ പ്രചാരണ സഭ ജില്ലാ സെക്രട്ടറി എം.ബി.രാജൻ, സുനിൽ മാളിയേക്കൽ, കെ.എൻ.ബാബു കൊരട്ടി, എം.എം. ഓമനക്കുട്ടൻ, ആചാര്യ മല്ലികാദേവി, കെ.എസ്. അഭിജിത് എന്നിവർ സംസാരിക്കും. 2ന് നടക്കുന്ന വിജ്ഞാന സദസ്സിൽ തേവാരപതിങ്കൾ എന്ന കൃതിയെ ആസ്പദമാക്കി റെയിൽ നിഗം ലിമിറ്റഡ് ഡയറക്ടർ ഡോ എം.വി. നടേശൻ ക്ലാസ് നയിക്കും.