കൊച്ചി: ഇടപ്പള്ളിയിലെ ഡ്രൈഫ്രൂട്സ് സ്ഥാപനത്തിൽനിന്ന് 40,000 രൂപ മോഷ്ടിച്ച കേസിൽ മുൻ ജീവനക്കാരനായ യുവാവ് പിടിയിലായി. കണ്ണൂർ കൂത്തുപറമ്പ് പുത്തൻപുരയിൽ വീട്ടിൽ മുഹമ്മദ് അറാഫത്താണ് (20) അറസ്റ്റിലായത്. സ്ഥാപന ഉടമ നൽകിയ പരാതിയിൽ ബംഗളൂരുവിൽനിന്നാണ് ഇയാളെ പിടികൂടിയത്. അടുത്തിടെയാണ് കേസിനാസ്പദമായ സംഭവം. പണം കൈക്കലാക്കിയതിന് പിന്നാലെ ഇയാൾ കടന്നുളഞ്ഞു. തുട‌ർന്ന് നടത്തിയ അന്വേഷണത്തിലാണ് ബംഗളൂരുവിലുണ്ടെന്ന് കണ്ടെത്തിയത്. പ്രതിയെ ഇന്നലെ രാവിലെ കൊച്ചിയിലെത്തിച്ച് കോടതിയിൽ ഹാജരാക്കി.