
കളമശേരി: ഏലൂർ സർവ്വീസ് സഹകരണ ബാങ്ക് ഇ 103 ന്റെ ആഭിമുഖ്യത്തിൽ ഏലൂർ ഗവ. എൽ.പി.സ്കൂളിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. വാർഡ് കൗൺസിലർ ചന്ദ്രിക രാജന്റെ അദ്ധ്യക്ഷതയിൽ ബാങ്ക് പ്രസിഡന്റ് ഇ.കെ.സേതു പഠനോപകരണങ്ങളുടെ വിതരണോദ്ഘാടനം നിർവഹിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് കെ.പി.ആന്റണി ബോർഡ് അംഗങ്ങളായ ടി.എൻ.ഉണ്ണിക്കൃഷ്ണൻ, സിന്ധു ലൈജു, ഹെഡ് മിസ്ട്രസ് ഇൻചാർജ് ജാൻസി കെ.ജെ, പി.ടി.എ വൈസ് പ്രസിഡന്റ് അജിത എന്നിവർ പങ്കെടുത്തു.