പെരുമ്പാവൂർ: ദളിത് വീട്ടമ്മയെ മർദ്ദിച്ച മുനിസിപ്പൽ കൗൺസിലറെ അറസ്റ്റ് ചെയ്യാത്ത പൊലീസ് നടപടിക്കെതിരെ കോൺഗ്രസ് പെരുമ്പാവൂർ- കുറുംപ്പംപടി ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ ധർണ്ണ എൽദോസ് കുന്നപ്പിള്ളി എം.എൽഎ ഉദ്ഘാടനം ചെയ്തു. പെരുമ്പാവൂർ ബ്ലോക്ക് പ്രസിഡന്റ് ഷാജി സലിം അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പൽ ചെയർമാൻ ടി.എം. സക്കീർ ഹുസൈൻ, ഒ. ദേവസി, മനോജ് മൂത്തേടൻ, പോൾ ഉതുപ്പ്, വി.എം. ഹംസ, കെ.പി. വർഗീസ്, പി.കെ. മുഹമ്മദ് കുഞ്ഞ്, എൻ.എ. റഹിം, പോൾ പാത്തിക്കൽ,മോളി തോമസ്, ജോയ് പൂണേലി, ഷീബ രാമചന്ദ്രൻ, സി.കെ. രാമകൃഷണൻ, എൻ.ബി. ഹമീദ്, കമൽ ശശി, ഡേവിഡ് തോപ്പിലാൻ, വി.എച്ച്.മുഹമ്മദ് ,എം.എം.ഷാജഹാൻ, ജെയ്‌സൻ, എൽദോ ചെറിയാൻ ,ടി. ആർ. പൗലോസ്, എൽദോ പാത്തിക്കൽ, സിന്ദു ടീച്ചർ, മിനി ബാബു, മനോജ് തോട്ടപ്പിള്ളി, പി.പി. അവറാച്ചൻ എന്നിവർ സംസാരിച്ചു.