കളമശേരി : അഴിമതി ഭരണത്തിനും സി.പി.എം-പൊലീസ് അക്രമങ്ങൾക്കും മഹിളാ കോൺഗ്രസ്സ് കളമശേരി നിയോജക മണ്ഡലം കമ്മറ്റി പ്രതിഷേധ പ്രകടനവും എച്ച്.എം. ടി കവലയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിക്കലും നടത്തി. കെ.പി.സി.സി ജനറൽ സെക്രട്ടറി ബി.എ.അബ്ദുൾ മുത്തലിബ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ബിന്ദു രാജീവ് അദ്ധ്യക്ഷത വഹിച്ചു. വി.കെ.ഷാനവാസ്, റുക്കിയ ജമാൽ, ലിസ്സി മാളിയേക്കൽ, സൈനബാബു,ഷൈജ ബെന്നി, ഓമന ശിവ ശങ്കരൻ, ബിന്ദു ഗോപി ,ബിജി സുബ്രഹ്മണ്യൻ, മധു പുറക്കാട്, മുഹമ്മദ് കുഞ്ഞ് ചെവിട്ടിത്തറ, പി.എം നജീബ്, ജലീൽ പാവങ്ങാടൻ എന്നിവർ സംസാരിച്ചു.