പെരുമ്പാവൂർ: നാരായണ ഗുരുകുലം സ്റ്റഡി സർക്കിളിന്റെ ആഭിമുഖ്യത്തിൽ പാലിശ്ശേരിയിൽ കുടുംബസദസ്സ് നടത്തി. പാലിശ്ശേരി എസ്.എൻ.ഡി.പി ശാഖാ സെക്രട്ടറി പി.എ.സുരേഷിന്റെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനം എറണാകുളം ശ്രീശങ്കരാനന്ദാശ്രമം മഠാധിപതി സ്വാമി ശിവസ്വരൂപാനന്ദ ഉദ്ഘാടനം ചെയ്തു. സ്വാമിനി ജ്യോതിർമയി ഭാരതി അനുഗ്രഹ പ്രഭാഷണം നടത്തി. കോലഞ്ചേരി മെഡിക്കൽ കോളേജ് ഡി അഡിക്ഷൻ സെന്റർ പ്രൊജക്ട് ഡയറക്ടർ ഫ്രാൻസിസ് മൂത്തേടൻ ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസെടുത്തു. എം.എസ്.സുരേഷ്,ദർശൻ പി.ബി, പി.കെ ജോഷി, എ.കെ.മോഹനൻ, അഭിജിത് ഷിജു എന്നിവർ സംസാരിച്ചു.