
കയ്പമംഗലം: ദേശീയപാത 66ൽ കയ്പമംഗലം അറവുശാല പെട്രോൾപമ്പിനുസമീപം നിറുത്തിയിട്ടിരുന്ന ചരക്കുലോറിക്ക് പിന്നിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു. മാഞ്ഞാലി കുന്നുകര സ്വദേശി കൈനിക്കര വീട്ടിൽ സുബ്രഹ്മണ്യന്റെ മകൻ അനീഷാണ് (36) മരിച്ചത്. ഇന്നലെ പുലർച്ചെ മൂന്നോടെയായിരുന്നു അപകടം.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അനീഷിനെ കൊടുങ്ങലൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കയ്പമംഗലം പൊലീസ് മേൽനടപടി സ്വീകരിച്ചു.