കളമശേരി : ഏലൂർ നഗരസഭയിലെ ശാരീരിക വെല്ലുവിളി നേരിടുന്നവർക്കുള്ള സഹായ ഉപകരണങ്ങൾ വിതരണം ചെയർമാൻ എ.ഡി. സുജിൽ ഉദ്ഘാടനം ചെയ്തു. പത്ത് ലക്ഷം രൂപ വിലവരുന്ന വീൽ ചെയർ, മെഡിക്കൽ ബെഡ്, കേൾവിശക്തി ഉപകരണങ്ങൾ, ലിമ്പ് തുടങ്ങിയ ഉപകരണങ്ങളാണ് 40 പേർക്കായി വിതരണം ചെയ്തത്. വൈസ് ചെയർപേഴ്സൺ ലീല ബാബു അദ്ധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ.വിക്ടർ ജോസഫ് കൊറയ, കൗൺസിലർമാരായ പി .എ. ഷെറീഫ്, പി .ബി. രാജേഷ്, ടി. എം. ഷെനിൽ, ധന്യ ഭദ്രൻ, പി .എം. അയൂബ് എന്നിവർ സംസാരിച്ചു.