kol

പെരുമ്പാവൂർ: കോലഞ്ചേരി മെഡിക്കൽ കോളേജിന്റെയും പെരുമ്പാവൂർ നാരായണ ഗുരുകുലം സ്റ്റഡി സർക്കിളിന്റെയും സംയുക്താഭിമുഖ്യത്തിൽ ഒരു മാസം നീണ്ടുനിൽക്കുന്ന ലഹരി വിരുദ്ധ ബോധവത്കരണ ക്യാമ്പിന് തുടക്കം. കാഞ്ഞിരക്കാട് എസ്.എൻ.ഡി.പി ശാഖ ഹാളിൽ ശാഖാ പ്രസിഡന്റ് പി.മനോഹരന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനം ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി കെ.എം. ജിജിമോൻ ഉദ്ഘാടനം ചെയ്തു. കോലഞ്ചേരി മെഡിക്കൽ കോളേജ് ഡി അഡിക്ഷൻ സെന്റർ പ്രൊജക്റ്റ് ഡയറക്ടറും യുണൈറ്റഡ് നേഷൻസ് ഗ്ലോബൽ മാസ്റ്റർ ട്രയ്നറുമായ ഫ്രാൻസിസ് മൂത്തേടൻ പഠന ക്ലാസ്സിന് നേതൃത്വം നൽകി. ഗുരുധർമ്മ പ്രചരണ സഭാ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്ത എം.ബി.രാജനെയും ഇൻഡോ- അമേരിക്കൻ വാസ്തു ശാസ്ത്ര അവാർഡ് നേടിയ സുനിൽ മാളിയേക്കലിനെയും യോഗത്തിൽ ആദരിച്ചു. ശാഖാ സെക്രട്ടറി എ.എസ്.ബിജുകുമാർ, ശ്രീ നാരായണ എംപ്ലോയീസ് വെൽഫയർ ഫോറം മുൻ സംസ്ഥാന ട്രഷറർ സുനിൽ മാളിയേക്കൽ, ഡോ. ബിന്ദു അരുൺ, ഭാഗവതശ്രീ കേശവദാസ്, കെ.കെ. ശിവരാജൻ, യൂണിയൻ കമ്മിറ്റി അംഗം പി.ആർ.ഷിജു, ഗുരുകുല ബാലലോകം കൺവീനർ അഭിജിത്, ഷിജു, പുഷ്‌കല രാജപ്പൻ എന്നിവർ സംസാരിച്ചു.