കോലഞ്ചേരി: എൻ.സി.പിയുടെ സ്ഥാപകദിനം തിരുവാണിയൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഫെയ്ത് ഇന്ത്യയിൽ നടത്തി. തിരുവാണിയൂരിൽ പ്രവർത്തിക്കുന്ന ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ പരിശീലന കേന്ദ്രമാണ് ഫെയ്ത് ഇന്ത്യ. എൻ.സി.പി ജില്ലാ പ്രസിഡന്റ് ടി.പി.അബ്ദുൾ അസീസ്, ജനറൽ സെക്രട്ടറി റെജി ഇല്ലിക്കപറമ്പിൽ, കുന്നത്തുനാട് ബ്ലോക്ക് പ്രസിഡന്റ് സാൽവി കെ. ജോൺ, എൻ.എം.സി ജില്ലാ പ്രസിഡന്റ് ജോളി ആന്റണി, എൻ.എൽ.സി ജില്ലാ പ്രസിഡന്റ് ഷിറോൺ തൈവേപ്പിൽ, കുര്യൻ എബ്രഹാം, പി.ആർ. രാജീവ്, അനൂപ് റാവുത്തർ, സുകുമാരൻ വെണ്ണിക്കുളം, മനോജ് മേപ്പള്ളി, ജോഷി സേവ്യർ, സുലോചന മോഹനൻ, ദീപ വേലായുധൻ, തുടങ്ങിയവർ സംസാരിച്ചു.