നെടുമ്പാശേരി: വിവിധ ഹജ്ജ് കമ്മറ്റികൾ മുഖേന ഇന്ത്യയിൽനിന്നെത്തുന്ന ഹജ്ജ് തീർത്ഥാടകർക്ക് മക്കയിൽ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. കേരളത്തിലെ എംബാർക്കേഷൻ പോയിന്റായ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴിയാണ് കേരളത്തിന് പുറമെ തമിഴ്‌നാട്, ആൻഡമാൻ, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ നിന്നുള്ളവരും യാത്രതിരിച്ചത്.
ഇന്ത്യയിൽ നിന്നുള്ള ഹാജിമാർക്കായി 356 സർക്കാർ ഉദ്യോഗസ്ഥരും പ്രവാസി കൂട്ടായ്മകളും പ്രവാസികളായ താത്കാലിക ജോലിക്കായി നിയമിച്ചവരും ഉൾപ്പെടെ കോൺസുൽ ജനറൽ ജിദ്ദയുടെയും ഡെപ്യൂട്ടി കോൺസുൽ ജനറൽ ഹജ്ജിന്റെയും നേതൃത്വത്തിൽ പ്രവർത്തിക്കുന്നുണ്ട്.
നെടുമ്പാശേരി ഹജ്ജ് ക്യാമ്പ് ഇന്ന് സമാപിക്കും
സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നെടുമ്പാശേരി വിമാനത്താവളത്തിൽ പ്രവർത്തിച്ചിരുന്ന ഹജ്ജ് ക്യാമ്പ് ഇന്ന് അവസാനിക്കും. ഇന്ന് പുറപ്പെടുന്നവർ ഉൾപ്പെടെ 7431 തീർത്ഥാടകരാണ് വിശുദ്ധ ഭുമിയിലെത്തുന്നത്. കേരളത്തിൽനിന്ന് യാത്രയായ ആദ്യസംഘം മദീന സന്ദർശനം പൂർത്തിയാക്കി മടങ്ങിത്തുടങ്ങി.