കോലഞ്ചേരി: ഞങ്ങളും കൃഷിയിലേയ്ക്ക് പദ്ധതിയുടെ ഭാഗമായി പൂതൃക്ക കൃഷിഭവന്റെ നേതൃത്വത്തിൽ ജീവനം ജെ.എൽ.ജി ഒരേക്കറോളം സ്ഥലത്ത് വിവിധയിനം പച്ചക്കറിത്തൈകൾ വിത്തിട്ടു. പഞ്ചായത്ത് പ്രസിഡന്റ് ​ടി.പി.വർഗീസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗങ്ങളായ സംഗീത ഷൈൻ, എൻ. വി.കൃഷ്ണൻകുട്ടി, എ.ഡി.എ മിനി എം.പിള്ള, കൃഷി ഓഫിസർ ജോമിലി ജോസ്, അസിസ്റ്റന്റ് കൃഷി ഓഫിസർ അനിൽ കുമാർ, കൃഷി അസിസ്​റ്റന്റ് സജിത് ദാസ്, ബിബിൻ വർഗീസ്, ബിന്ധ്യ തുടങ്ങിയവർ പങ്കെടുത്തു.