sooryam

കൊച്ചി: പൊതുമേഖലാസ്ഥാപനമായ കേരള ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷൻ ടൂറിസംരംഗത്ത് ഉപയോഗിക്കുന്നതിനായി നിർമ്മിച്ച സൗരോർജ ബോട്ട് 'സൂര്യാംശു' മൺസൂൺ കഴിയുന്നതോടെ നീറ്റിലിറങ്ങും. നിർമ്മാണം അവസാനഘട്ടത്തിലാണ്. രാത്രിയും പകലും ഉപയോഗിക്കാനാവശ്യമായ വൈദ്യുതോർജം ഇതിലെ സോളാർ പാനലിൽനിന്ന് ലഭിക്കും. അത്യാവശ്യഘട്ടങ്ങളിൽ ഉപയോഗിക്കാൻ ജനറേറ്റർ സംവിധാനവും ഉണ്ട്.

കൊച്ചിയിലാണ് സൂര്യാംശുവിന്റെ തുടക്കം. കോഴിക്കോട്, ആലപ്പുഴ ഉൾപ്പെടെയുള്ള ടൂറിസംമേഖലകളിലും സോളാർ ബോട്ടുകൾ നീറ്റിലിറക്കാൻ പദ്ധതിയുണ്ട്. നിലവിലുള്ള യാനങ്ങൾ ഈ വർഷം സി.എൻ.ജി.യിലേക്ക് മാറ്റും. യാനങ്ങളുടെ ആവശ്യവും ഉപയോഗവും കണക്കിലെടുത്തു കെ.എസ്.ഐ.എൻ.സി കൂടുതൽ സോളാർ ബോട്ടുകൾ നിർമ്മിക്കുമെന്ന് മാനേജിംഗ് ഡയറക്ടർ പ്രശാന്ത് നായർ പറഞ്ഞു.

സൂര്യാംശു

 3.95 കോടി ചെലവ്

 100 സീറ്റ്

 മലി​നീകരണമി​ല്ല

 ജനറേറ്റർ സൗകര്യവും