തൃക്കാക്കര: സംസ്ഥാനത്ത് എറണാകുളം ഉൾപ്പെടെയുള്ള നാല് മേഖലാ സ്റ്റേഷനറി ഓഫീസുകൾ നിർത്തലാക്കുവാനുള്ള നീക്കം പ്രതിഷേധാർഹമാണെന്നും തീരുമാനം സർക്കാർ പുനപരിശോധിക്കണമെന്നും എൻ.ജി.ഒ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ആന്റണി സാലു ആവശ്യപ്പെട്ടു. എൻ.ജി.ഒ അസോസിയേഷൻ എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എറണാകുളം മേഖലാ സ്‌റ്റേഷനറി കാര്യാലയത്തിന് മുൻപിൽ നടത്തിയ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ വൈസ് പ്രസിഡന്റ് എം.എ. എബി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ കെ.ജി. രാജീവ്, അരുൺ കെ. നായർ , കെ.പി ഗിരീഷ്, ബേസിൽ വർഗീസ്, വി.കെ. ശിവൻ, ജെ.പ്രശാന്ത്, ബേസിൽ ജോസഫ് , അനിൽ വർഗ്ഗീസ്, എസ്.എസ് അജീഷ്, ശ്രീജിത്ത് എസ്. തുടങ്ങിയവർ സംസാരിച്ചു.