ആലങ്ങാട്: യു.ഡി.എഫ്. ആലങ്ങാട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാനായിക്കുളത്ത് പ്രകടനം നടത്തി. ഡി.സി.സി. സെക്രട്ടറി കെ.വി. പോൾ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സുനിൽ തിരുവാല്ലൂർ അദ്ധ്യക്ഷനായി. ബ്ലോക്ക് പ്രസിഡന്റ് ബാബു മാത്യു,ഡി.സി.സി. അംഗം സുരേഷ്ബാബു, അഷ്റഫ് പനായിക്കുളം, പി.എസ്. സുബൈർഖാൻ, സന്തോഷ് പി. അഗസ്റ്റിൻ, ലിയാക്കത്തലി മൂപ്പൻ, എം.പി. റഷീദ്, ജോർജ് അഗസ്റ്റിൻ, വി.ബി. ജബ്ബാർ, മുഹമ്മദ് നിലയിടത്ത്, നൗഷാദ്, സനീഷ് വർഗീസ്, സഗീർ എം.എ. തുടങ്ങിയവർ നേതൃത്വം നൽകി.