കിഴക്കമ്പലം: ഡി.വൈ.എഫ്.ഐ കിഴക്കമ്പലം മേഖലാ കമ്മി​റ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ പഠനോത്സവത്തിന്റെ ഭാഗമായി മലയിടംതുരുത്ത് ഗവ. എൽ.പി സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ജില്ലാ പ്രസിഡന്റ് അനീഷ് എം. മാത്യു ഉദ്ഘാടനം ചെയ്തു. മേഖലാപ്രസിഡന്റ് നിസ റഹീം അദ്ധ്യക്ഷയായി. ടി.എ. അബ്ദുൾ സമദ്, ബെന്നി മാത്യു, വി.ജെ വർഗീസ്, എം.കെ. അനിൽകുമാർ, എം.എസ്. ഉവൈസ്, പി.എസ്. സുനീഷ്, എൽദോസ് സണ്ണി തുടങ്ങിയവർ സംസാരിച്ചു.