മൂവാറ്റുപുഴ: മൂവാറ്റുപുഴ എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂളിന് എസ്.എസ്.എൽ.സി പരീക്ഷയിൽ മിന്നും വിജയം. നൂറ് ശതമാനം കുട്ടികളും വിജയകിരീടം നേടി. മൂവാറ്റുപുഴ അമ്പലകുന്നിൽ എസ്.എൻ.ഡി.പി ഹയർസെക്കൻഡറി സ്കൂളിൽ എസ്.എസ്. എൽ.സി പരീക്ഷയെഴുതിയ 178 കുട്ടികളും വിജയിച്ചു. 22 പേർ ഫുൾ എ പ്ലസും 10പേർ ഒമ്പത് എ പ്ലസും നേടി. വിജയിച്ച കുട്ടികളെ സ്കൂൾ മാനേജ്മെന്റ് അഭിനന്ദിച്ചു. ഹെഡ്മിസ്ട്രസ് വി.എസ്.ധന്യയേയും മറ്ര് അദ്ധ്യാപരേയും ജീവനക്കാരേയും സ്കൂൾ മാനേജർ വി.കെ.നാരായണൻ, മൂവാറ്റുപുഴ യൂണിയൻ വൈസ് പ്രസിഡന്റ് പി.എൻ.പ്രഭ, സെക്രട്ടറി ഇൻ ചാർജ് അഡ്വ. എ. കെ. അനിൽകുമാർ എന്നിവർ അഭിനന്ദിച്ചു.