കളമശേരി: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഫാക്ടിൽ യൂണിയനുകളുടെ ഹിതപരിശോധന നടത്താൻ കേരള ഹൈക്കോടതി നിർദ്ദേശിച്ചു. ഫാക്ട് വർക്കേഴ്സ് ഓർഗനൈസേഷൻ സെക്രട്ടറി ഒ.എസ്. ഷിനിൽവാസ് സമർപ്പിച്ച ഹർജിയിൽ ജസ്റ്റിസ് അമിത് റാവലാണ് ഉത്തരവിട്ടത്. 1997ൽ ഫാക്ട് പെട്രോ കെമിക്കൽ ഡിവിഷനിലാണ് അവസാനമായി ഹിതപരിശോധന നടന്നത്. 1990 കാലയളവിൽ 7000ൽപ്പരം തൊഴിലാളികളും 10 യൂണിയനുകളും ഉണ്ടായിരുന്നു. നിലവിൽ 866 തൊഴിലാളികൾക്ക് 8 യൂണിയനുകളുമുണ്ട്. കൂടാതെ 3 ഓഫീസേഴ്സ് സംഘടനകളും. കോർപ്പറേറ്റ് തലത്തിൽ ഹിതപരിശോധന നടന്നാൽ 20 ശതമാനം വോട്ടുനേടുന്ന യൂണിയനുകൾക്ക് അംഗീകാരം നേടാം.