മൂവാറ്റുപുഴ: ലോക വയോജന ചൂഷണ വിരുദ്ധ ബോധവത്കരണ ദിനം പായിപ്ര ഗവ.യുപി സ്കൂളിൽ വിവിധ പരിപാടികളോടെ ആചരിച്ചു. മുതിർന്ന പൗരൻമാർ അനുഭവിക്കുന്ന ചൂഷണങ്ങളെ കുറിച്ച് കുട്ടികളെ ബോധവത്കരിക്കുന്നതിനാണ് പരിപാടി സംഘടിപ്പിച്ചത്. മുത്തശ്ശിമാരെ ആദരിക്കുന്ന ചടങ്ങ് വാർഡ് അംഗം ജയശ്രീ ശ്രീധരൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് നസീമ സുനിൽ അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് വി.എ.റഹീമ ബീവി കുട്ടികൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പി.ടി.എ അംഗം പ്രൊഫസർ എ.എം. സാജിദ് വയോജന ചൂഷണ വരുദ്ധദിന സന്ദേശം നൽകി. വിവിധ കലാപരിപാടികൾ, അനുഭവങ്ങൾ പങ്കുവെയ്ക്കൽ എന്നിവയും നടന്നു. പി.ടി.എ അംഗങ്ങൾ, അദ്ധ്യാപകർ എന്നിവർ വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.