നെടുമ്പാശേരി: സമൂഹത്തിൽ പരസ്പരവിശ്വാസവും ആദ്ധ്യാത്മികചിന്തയും സ്‌നേഹവും ഊട്ടിയുറപ്പിക്കാൻ ഹജ്ജ് കർമ്മത്തിന് കഴിയുമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. നെടുമ്പാശേരി ഹജ്ജ് ക്യാമ്പിൽ തീർത്ഥാടകർക്കുള്ള യാത്രഅയപ്പ് സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, പി.ബി. സുനീർ, നൗഷാദ് മേത്തർ, കെ.എം. കുഞ്ഞുമോൻ തുടങ്ങിയവരും സന്നിഹിതരായിരുന്നു.