പറവൂർ: ആൾതാമസമില്ലാത്ത വീട്ടിൽ അതിക്രമിച്ചുകയറി മോഷണം നടത്തിയ കേസിൽ അസാം സ്വദേശി ഇക്രാമുൽ ഹുസൈനെ (26) പറവൂർ പൊലീസ് അറസ്റ്റുചെയ്തു. നന്ത്യാട്ടുകുന്നം പുഴവൂർ ബിസിപിന്റെ വീട്ടിൽനിന്നാണ് ഇയാളെ പിടികൂടിയത്. ബിസിപ് തൊട്ടടുത്തുള്ള ബന്ധുവിന്റെ വീട്ടിലാണ് താമസിക്കുന്നത്. അടച്ചുറപ്പ് കുറവായ വീട്ടിൽ ഒരാഴ്ചമുമ്പാണ് മോഷണം നടന്നതായി ശ്രദ്ധയിൽപ്പെട്ടത്. വിലപിടിപ്പുള്ള ഓട്ടുപാത്രങ്ങളും വിളക്കുകളുമാണ് നഷ്ടപ്പെട്ടത്. കഴിഞ്ഞ ഞായറാഴ്ച പകൽ ആക്രി പെറുക്കാൻ എത്തിയ യുവാവ് വീടിനുള്ളിൽ കയറി പരിശോധന നടത്തുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടു. പൊലീസിന് കൈമാറിയ ഇയാളെ റിമാൻഡ് ചെയ്തു.