പള്ളുരുത്തി: ഇടക്കൊച്ചി ഹൈന്ദവ പൊതു ശ്മശാനത്തിന്റെ ശോചനീയാവസ്ഥ പരിഹരിക്കുമെന്ന് സ്ഥലം കൗൺസിലർ ജീജാ ടെൻസൻ ഉറപ്പുനൽകി. ഏറെ കാലമായി ഇടക്കൊച്ചി സ്മശാനത്തിൽ മൃതദേഹം ദഹിപ്പിക്കുന്ന ചൂളയിലെ കോൺക്രീറ്റ് മേൽക്കൂര കാലപ്പഴക്കത്താൽ പൊളിഞ്ഞു വീഴുന്ന അവസ്ഥയാണ്. മൂന്ന് ആഴ്ചക്കകം കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികൾ തീർക്കും.

ഹിന്ദു ഐക്യവേദിയുടെയും ബി.ജെ.പി ഇടക്കൊച്ചി ഏരിയാ കമ്മിറ്റിയുടെയും നേതൃത്വത്തിൽ നടത്തിയ പ്രതിഷേധങ്ങളെ തുടർന്നാണ് നടപടി. ഹിന്ദു ഐക്യവേദി താലൂക്ക് അദ്ധ്യക്ഷൻ ടി. പി.പത്മനാഭൻ, ജനറൽ സെക്രട്ടറി പി. പി. മനോജ്, സംഘടനാ സെക്രട്ടറി പി. വി. ജയകുമാർ, ധനീഷ്, ശങ്കർ ലാൽ,ദിപിൻ എം. എച്ച്, ഭഗവത് സിംഗ്, ഗോവിന്ദൻ, എ. ആർ. അശോകൻ, സന്തോഷ്‌, ഗണേഷ് കുമാർ, സുരേഷ് കുമാർ, ഹരി തുടങ്ങിയ പ്രവർത്തകർ നേതൃത്വം നൽകി