വൈപ്പിൻ: എസ്.എസ്.എൽ.സിക്ക് വൈപ്പിൻകരയിലെ 13 സ്‌കൂളുകൾക്കും മികച്ചവിജയം. ഇതിൽ 9 സ്‌കൂളുകൾ നൂറുശതമാനം വിജയംനേടി.
കുഴുപ്പിള്ളി സെന്റ് അഗസ്റ്റിൻസ്, എടവനക്കാട് ഹിദായത്തുൽ ഇസ്ലാം, ചെറായി രാമവർമ്മ യൂണിയൻ, നായരമ്പലം ഭഗവതി വിലാസം, പള്ളിപ്പുറം സെന്റ് മേരീസ്, ഞാറക്കൽ ലിറ്റിൽ ഫ്‌ളവർ, വൈപ്പിൻ ലേഡി ഒഫ് ഹോപ് ആംഗ്ലോ ഇൻഡ്യൻ, നായരമ്പലം ലെബേലിയ, ഞാറക്കൽ ഗവ.വി.എച്ച്.എസ്.എസ് എന്നീ സ്‌കൂളുകളാണ് നൂറുമേനി വിജയം കൊയ്തത്.
301 വിദ്യാർത്ഥികൾ പരീക്ഷയെഴുതിയ എടവനക്കാട് എസ്.ഡി.പി.വൈ.കെ.പി.എം ഹൈസ്‌കൂളിലായിരുന്നു ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷയെഴുതിയത്. വൈപ്പിനിലെ 13 സ്‌കൂളുകളിൽ നിന്നായി 1523 വിദ്യാർത്ഥികൾ പരീക്ഷയെഴുതിയപ്പോൾ 1518 വിദ്യാർത്ഥികൾ വിജയം കരസ്ഥമാക്കി. 139 പേർക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. 88 വിദ്യാർത്ഥികൾക്ക് 9 വിഷയങ്ങൾക്ക് എ പ്ലസ് ലഭിച്ചു. 167 പേർ പരീക്ഷ എഴുതിയ ചെറായി സഹോദരൻ മെമ്മോറിയൽ , 79 പേർ എഴുതിയ ഓച്ചന്തുരുത്ത് സാന്താക്രോസ് , 41 പേർ എഴുതിയ എളങ്കുന്നപ്പുഴ ഗവ.എച്ച്.എസ്. എന്നിവിടങ്ങളിൽ ഒരോ വിദ്യാർത്ഥി വീതവും 301 പേർ എഴുതിയ എടവനക്കാട് എസ്.ഡി.പി.വൈ.കെ.പി.എമ്മിൽ രണ്ട് പേരും തോറ്റു.