11
കാക്കനാട് പടമുകളിൽ സ്വകാര്യ ബസ് ഓവർടേക്ക് ചെയ്യുന്നു

തൃക്കാക്കര: സർവീസിനിടെ സ്വകാര്യബസുകൾ ഓവർടേക്ക് ചെയ്ത സംഭവത്തിൽ അഞ്ച് സ്വകാര്യ ബസുകൾക്കെതിരെ മോട്ടോർ വാഹനവകുപ്പ് എൻഫോഴ്സ്‌മെന്റ് നടപടി സ്വീകരിച്ചു. പടമുകൾ, ഹൈക്കോടതി ജംഗ്ഷൻ, ഷൺമുഖം റോഡ് തുടങ്ങിയ പ്രദേശങ്ങളിൽ നടത്തിയ പരിശോധനയിലാണ് ബസുകൾ കുടുങ്ങിയത്. അലക്ഷ്യമായി ഓവർടേക്ക് ചെയ്തതിന് രണ്ട് ഓട്ടോകൾക്കെതിരെയും സൺഫിലിം ഒട്ടിച്ചതിന് നാല് കാറുകൾക്കെതിരെയും അതിസുരക്ഷാ നമ്പർപ്ലേറ്റില്ലാതെ വാഹനം ഓടിച്ചതിന് രണ്ട് കാറുകൾക്കെതിരെയും നടപടി സ്വീകരിച്ചു. എം.വി.ഐ ബിജേയ് പീറ്റർ, എ.എം.വി.ഐമാരായ ടി.എസ്. സജിത്ത്, ആർ. രാജേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
ജില്ലയിലെ സ്വകാര്യബസുകൾ ട്രിപ്പ് മുടക്കുന്നതായി വ്യാപകമായ സാഹചര്യത്തിൽ പരിശോധന ശക്തമാക്കുമെന്ന് അധികൃതർ പറഞ്ഞു.