തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറയിലെ എല്ലാ ഗവ.സ്കൂളുകൾക്കും നൂറ് ശതമാനം വിജയം. ഗവ. ഗേൾസ്, ഗവ. ബോയ്സ്, ഗവ. സംസ്കൃത ഹൈസ്കൂൾ, പാലസ് ഹൈസ്കൂൾ എന്നിവയാണ് മിന്നുന്ന വിജയം നേടിയത്. ചോറ്റാനിക്കര ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളും 100 ശതമാനം വിജയം നേടിയവയിൽ ഉൾപ്പെടുന്നു.