sslc

 ഫുൾ എ പ്ളസ് 58

കൊച്ചി: പത്താം ക്ളാസ് പരീക്ഷയിൽ പൂത്തോട്ട ക്ഷേത്രപ്രവേശന മെമ്മോറിയൽ ഹൈസ്കൂളിന് മികച്ച നേട്ടം. പരീക്ഷ എഴുതിയ 389 കുട്ടികളിൽ 58 പേർ ഫുൾ എ പ്ളസ് സ്വന്തമാക്കി. എറണാകുളം, ആലപ്പുഴ, കോട്ടയം അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന സ്കൂളിൽ ഈ മേഖലയിലെ പിന്നാക്ക പ്രദേശങ്ങളിൽ നിന്ന് വന്ന സാധാരണ കുടുംബങ്ങളിലെ വിദ്യാർത്ഥികൾ കൈവരിച്ച നേട്ടം ഒരു നാടിനാകെ

അഭിമാനം പകർന്നു.

ജൂൺ മുതൽ അദ്ധ്യാപകരും അനദ്ധ്യാപകരും മാനേജ്മെന്റും പി.ടി.എയും ഒറ്റ മനസോടെ ഏറ്റെടുക്കുന്ന ദൗത്യത്തിന്റെ സാഫല്യമാണ് സ്കൂളിന്റെ മികച്ച വിജയം. ചിട്ടയോടുള്ള പഠനരീതിയും ശിക്ഷണവും തുടർച്ചയായ ടെസ്റ്റുകളും സ്പെഷ്യൽ ക്ലാസുകളും മികച്ച അച്ചടക്കവും സ്കൂളിന്റെ പ്രത്യേകതകളാണ്.

എസ്.എൻ.ഡി.പി യോഗം പൂത്തോട്ട ശാഖയുടെ കീഴിൽ നഴ്സറി മുതൽ ലാ കോളേജ് വരെയുള്ള വിദ്യാലയശൃംഖലയുടെ ഭാഗമാണ് കെ.പി.എം ഹൈസ്കൂൾ എന്ന ക്ഷേത്രപ്രവേശന മെമ്മോറിയൽ ഹൈസ്കൂൾ. പാഠ്യേതര പ്രവർത്തനങ്ങളിലും മുൻപന്തിയിലാണ് സ്കൂൾ. എൻ.സി.സി., ജെ.ആർ.സി, ലിറ്റൽ കൈറ്റ്, സ്കൗട്ട് ആൻഡ് ഗൈഡ് എന്നിവയും സ്കൂളിൽ ഉണ്ട്. ഹെഡ് മാസ്റ്റർ അനൂപ് സോമരാജന്റെയും ശാഖ പ്രസിഡന്റും എസ്.എൻ.എജ്യൂക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് മാനേജരുമായ ഇ.എൻ. മണിയപ്പന്റെയും നേതൃത്വത്തിലാണ് സ്കൂളിന്റെ മുന്നേറ്റം.

സ​ർ​ക്കാ​ർ​ ​സ്കൂ​ളു​ക​ൾ​ക്കും​ ​നൂ​റു​മേ​നി

തൃ​പ്പൂ​ണി​ത്തു​റ​:​ ​തൃ​പ്പൂ​ണി​ത്തു​റ​യി​ലെ​ ​എ​ല്ലാ​ ​ഗ​വ.​സ്കൂ​ളു​ക​ൾ​ക്കും​ ​നൂ​റ് ​ശ​ത​മാ​നം​ ​വി​ജ​യം.​ ​ഗ​വ.​ ​ഗേ​ൾ​സ്,​ ​ഗ​വ.​ ​ബോ​യ്സ്,​ ​ഗ​വ.​ ​സം​സ്കൃ​ത​ ​ഹൈ​സ്കൂ​ൾ,​ ​പാ​ല​സ് ​ഹൈ​സ്കൂ​ൾ​ ​എ​ന്നി​വ​യാ​ണ് ​മി​ന്നു​ന്ന​ ​വി​ജ​യം​ ​നേ​ടി​യ​ത്.​ ​ചോ​റ്റാ​നി​ക്ക​ര​ ​ഗ​വ.​വൊ​ക്കേ​ഷ​ണ​ൽ​ ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​സ്കൂ​ളും​ 100​ ​ശ​ത​മാ​നം​ ​വി​ജ​യം​ ​നേ​ടി​യ​വ​യി​ൽ​ ​ഉ​ൾ​പ്പെ​ടു​ന്നു.