പെരുമ്പാവൂർ: ലോക വയോജനചൂഷണവിരുദ്ധ ദിനത്തിൽ തണ്ടേക്കാട് ജമാഅത്ത് ഹയർ സെക്കൻഡറി സ്‌കൂളിൽ ഒന്ന് മുതൽ 10വരെയുള്ള ക്ലാസുകളിൽ പ്രതിജ്ഞയും ഉത്‌ബോധന ക്ലാസും നടത്തി.

ഹെഡ്മാസ്റ്റർ വി.പി. അബൂബക്കർ നേതൃത്വം നൽകി. എസ്.ആർ. ജി കൺവീനർമാരായ രാജേഷ് മാത്യു, അപർണ സി. രാജ്, മുഹമ്മദ് റാഫി, സ്റ്റാഫ് സെക്രട്ടറി പ്രിയ ഗോപൻ, പ്രോഗ്രാം കോ-ഓർഡിനേറ്റർ എന്നിവർ പങ്കെടുത്തു.