തൃപ്പൂണിത്തുറ: തിരുവാങ്കുളം പി.എച്ച്.സിയിൽ മെഡിക്കൽ ലാബ് നഗരസഭാ ചെയർപേഴ്സൺ രമാ സന്തോഷ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ കെ.കെ. പ്രദീപ്കുമാർ അദ്ധ്യക്ഷനായി. ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.എ. ബെന്നി, മെഡിക്കൽ ഓഫീസർ അമ്പിളി ആർ.നായർ എന്നിവർ സംസാരിച്ചു. കൗൺസിലർമാരായ കെ.വി. സാജു, പി.സി. വർഗീസ്, പി.കെ. പീതാംബരൻ, സി.കെ. ഷിബു, ശ്രീജ മനോജ്, വള്ളി രവി, എൽസി കുര്യാക്കോസ് തുടങ്ങിയവർ പങ്കെടുത്തു.