കോതമംഗലം: കോഴിപ്പിള്ളി മാതാ അമൃതാനന്ദമയീ മഠത്തിലെ യുവജന വിഭാഗമായ അയുദ്ധിന്റെ നേതൃത്വത്തിലെ കരിയർ ഗൈഡൻസ് ക്ലാസ് 19ന് രാവിലെ 10 മണിക്ക് എൽദോമാർ ബസേലിയോസ് കോളേജ് ആൻഡ് മരിയൻ അക്കാഡമി ചെയർമാൻ പ്രൊഫസർ ബേബി എം. വർഗീസ് ഉദ്ഘാടനം ചെയ്യും. സത്സംഗ സമിതി പ്രസിഡന്റ് സരിതാസ് നാരായണൻ നായർ അദ്ധ്യക്ഷത വഹിക്കും. കരിയർ ഗൈഡൻസ് ക്ലാസ് സൗജന്യമായിരിക്കും. എല്ലാ വിഭാഗം കുട്ടികളും രക്ഷിതാക്കളും പങ്കെടുക്കാമെന്ന് സമിതി പ്രസിഡന്റ് അറിയിച്ചു.വിശദ വിവരങ്ങൾക്ക്:9074560568,9946061319,9747035844,9846478064.