
കൊച്ചി: കെ.എസ്.ആർ.ടി.സി ബസുകൾ തുരുമ്പെടുത്ത് നശിക്കുന്നതിനെതിരായ ഹർജിയിൽ മറുപടി സത്യവാങ്മൂലം നൽകാൻ സർക്കാർ സമയം തേടിയതിനെത്തുടർന്ന് പത്തു ദിവസം കഴിഞ്ഞു പരിഗണിക്കാൻ മാറ്റി. കാസർകോട് സ്വദേശി എൻ. രവീന്ദ്രന്റെ ഹർജി ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി.പി. ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് പരിഗണിക്കുന്നത്. കെ.എസ്.ആർ.ടി.സി ഡിപ്പോകളിലും ഡമ്പിംഗ് യാർഡുകളിലുമായി 2800 ബസുകൾ തുരുമ്പെടുക്കുന്നുണ്ടെന്ന മാദ്ധ്യമ റിപ്പോർട്ടുകളാണ് ഹർജിക്ക് ആധാരം.