കൊച്ചി: രാഷ്ട്രീയ പ്രതിഷേധങ്ങൾക്കിടെ പയ്യന്നൂരിൽ മഹാത്മാഗാന്ധിയുടെ പ്രതിമ തകർത്തതിൽ കേരള പ്രദേശ് ഗാന്ധി ദർശൻ വേദി സംസ്ഥാന കമ്മിറ്റി പ്രതിഷേധിച്ചു.

രാഷ്ട്രപിതാവിന്റെ പ്രതിമയെപ്പോലും അക്രമിക്കുകയും തലവെട്ടുകയും ചെയ്തവർക്കെതിരേ നടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറാവണം. സംഘർഷഭരിതമായ അക്രമങ്ങളിൽ താത്പര്യമില്ലാത്ത സമാധാന പ്രിയരായ ജനങ്ങളെ ആശങ്കപ്പെടുത്തുന്ന ആക്രമവാസനയ്ക്ക് തടയിടാൻ ഭരണാധികാരികൾ തയ്യാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു.
സംസ്ഥാന ചെയർമാൻ ഡോ.എം.സി. ദിലീപ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ഡോ. നെടുമ്പന അനിൽ, ഡോ. അജിതൻ മേനോത്ത്, എം.എസ്. ഗണേശ്, ശങ്കർ കുമ്പളത്ത്, ഡോ.പി.വി. പുഷ്പജ, ബിനു. എസ്. ചെക്കാലയിൽ, മാമ്പുഴക്കരി വി.എസ്. ദിലീപ് കുമാർ, ബേപ്പൂർ രാധാകൃഷ്ണൻ, സുരേഷ് ബാബു എളയാവൂർ, പി. മോഹനകുമാരൻ എന്നിവർ പ്രസംഗിച്ചു.