കൊച്ചി : നാശോന്മുഖമായികൊണ്ടിരിക്കുന്ന വേമ്പനാട്ട് കായൽ യുദ്ധകാലാടിസ്ഥാനത്തിൽ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ഉൾനാടൻ ജലാശയ സംരക്ഷണ സമിതി ആഗസ്റ്റ് 17ന് വൈകിട്ട് 4ന് കച്ചേരിപ്പടി ഗാന്ധിഭവനിന് മുമ്പിൽ സായാഹ്ന ധർണ്ണ നടത്തും. കൊച്ചി മേയർ അഡ്വ. എം. അനിൽകുമാർ ഉദ്ഘാടനം ചെയ്യും. (കെ.ഐ.ആ‌ർ.പി.എ) ചെയർമാൻ മൊയ്തീൻ ഷാ അദ്ധ്യക്ഷത വഹിക്കും.