
അങ്കമാലി: ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കിടങ്ങൂർ പവിഴപൊങ്ങ് പള്ളിപ്പാട്ടുവീട്ടിൽ സാബുവിന്റെ മകൻ സനലാണ് (21) മരിച്ചത്. മേയ് 29ന് രാത്രി തുറവൂരിലായിരുന്നു അപകടം. അങ്കമാലി ലിറ്റിൽഫ്ളവർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അമ്മ: റീന. സഹോദരി: സാന്ദ്ര സാബു.