കുറുപ്പംപടി: ജയ് ഭാരത് കോളജിലെ ഐ.ക്യു.എ.സി യുടെയും മാസ്റ്റർ ഓഫ് സോഷ്യൽ വർക്ക് വിഭാഗത്തിന്റെയും ജെ.ബി ഐ.സി.ഡി.ആറിന്റെയും നേതൃത്വത്തിൽ ലോക വയോജന ചൂഷണ വിരുദ്ധ അവബോധദിനം ആചരിച്ചു.

ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ജില്ലാ കോ-ഓർഡിനേറ്റർ ഡോ. സണ്ണി പോൾ ഉദ്ഘാടനം ചെയ്തു, ജയ് ഭാരത് കോളേജ് പ്രിൻസിപ്പൽ ഡോ. കെ.എ. മാത്യു അദ്ധ്യക്ഷത വഹിച്ചു. സ്നേഹിതാ കൗൺസിലിംഗ്, ജെൻഡർ റിസോഴ്സ് സെന്റർ തുടങ്ങിയവയുടെ സേവനങ്ങളെ കുറിച്ച് കമ്മ്യൂണിറ്റി കൗൺസിലർമാരായ ബിൻസി സാജു, ലിൻസി വിൻസെന്റ് എന്നിവർ വിശദീകരിച്ചു. സോഷ്യൽ വർക്ക് വിഭാഗം മേധാവി ദീപ്തി രാജ് വിദ്യാർഥികൾക്ക് വയോജന സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മുതിർന്ന പൗരന്മാർക്കുള്ള ആരോഗ്യ കിറ്റ് വിതരണം ഡോ.കെ.എ. മാത്യു നിർവഹിച്ചു. പ്രോജക്ട് ഓഫീസർമാരായ ജോജോ മാത്യു, പാർവതി കെ. അനിയൻ, അദ്ധ്യാപകരായ നിമിത മാത്യു, പൂജ സുരേഷ് എന്നിവർ പങ്കെടുത്തു.